2010, ജനു 28

മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

മതേതരനാടുകളിലേതുപോലെയോ കൂടുതലായോ മതന്യൂനപക്ഷങ്ങള്‍ക്ക് ഇസ്ലാമികരാഷ്ട്രത്തില്‍ മതസ്വാതന്ത്യ്രമുണ്ടാകുമെന്ന് താങ്കള്‍ അവകാശപ്പെടുകയുണ്ടായല്ലോ? എന്നാല്‍ ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദമുണ്ടോ? പാകിസ്താനിലും ബംഗ്ളാദേശിലുമെല്ലാം ഉള്ളവതന്നെ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?

മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.

ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256)."നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69)."നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).

ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).).മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ. ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു.

നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).

ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46).ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49).മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).

ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75).പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.

ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.

ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.

അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).

വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).

സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).

ഇസ്ലാമികരാശ്ട്രത്തില അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.

രാജ്യത്തെ ആദിവാസികളും പിന്നോക്ക ജാതിക്കാരുമെല്ലാം തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കെ, ചോദ്യത്തിലുന്നയിച്ച, ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന പരാമര്‍ശം സൂക്ഷ്മമോ വസ്തുനിഷ്ഠമോ അല്ലെന്നുകൂടി പറയേണ്ടതുണ്ട്.

28 അഭിപ്രായങ്ങൾ:

  1. ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും...

    yea... if you are jew/christian/hindu u cant even enter to mecca city :)

    മറുപടിഇല്ലാതാക്കൂ
  2. പാരഗ്രാഫ് ആക്കി തരം തിരിച്ചെഴുതുക- കൂടാതെ പച്ചയില്‍ വെള്ള എഴുത്ത് വായനക്ക് തടസ്സമാകുന്നു

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ കാട്ടിപ്പരുതി...
    അഭിപ്രായങ്ങള്‍ക്കും നല്ല മനസ്സിനും ഒരുപാട് നന്ദി..
    നിങ്ങള്‍ സമര്‍പ്പിച്ച മാറ്റങ്ങള്‍ നടത്തിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട മുക്കുവന്‍,
    നിങ്ങള്‍ക്ക് തോന്നിയ സംശയം ഒരു മനുഷ്യന് സ്വാഭാവികമായും തോന്നാവുന്ന ഒരു സംശയമാണ്.
    ഒന്നാമതായി മുക്കുവന്‍ മനസ്സിലാക്കേണ്ടത് അടിസ്ഥാനപരമായി ഒരു കാര്യമാണ്. ഇന്ന് ലോകത്ത് ഒരൊറ്റ ഇസ്ലാമിക രാഷ്ട്രവും നിലവിലില്ല.
    നിങ്ങള്‍ ഇപ്പോള്‍ വിചാരിച്ചിരിക്കുന്ന ഈ രാജ്യം ഇസ്ലാമികമല്ല. സ്വേച്ചാധിപത്യമാണ് അവിടെ അരങ്ങെരിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ അവിടത്തെ നിയമങ്ങളും ഇസ്ലാമികമല്ല. ചില വ്യക്തികള്‍ ഉണ്ടാക്കുന്ന നിയമം മാത്രമാണ്. അതും ഒരു അമുസ്ലിം രാഷ്ട്രത്തിലെ നിയമങ്ങളും തമ്മില്‍ ഒരന്തരവുമില്ല.
    പക്ഷെ ഇന്നത്തെ ലോക അവസ്ഥയില്‍ സുരക്ഷ മുന്നില്‍ കണ്ട് ചില ക്രമീകരണങ്ങള്‍ മക്കക്കു വേണ്ടി ആ രാജ്യം നടത്തുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അതിന്‍റെ അര്‍ഥം ഒരു ഹിന്ദു അങ്ങോട്ട്‌ കടന്നു ചെന്നാല്‍ സുരക്ഷ തകരുമെന്നോ ഒരു ക്രിസ്ത്യന്‍, ഒരു jew കടന്നു ചെന്നാല്‍ സുരക്ഷ തകരുമെന്നോ അല്ല. അവര്‍ അങ്ങോട്ട്‌ കടക്കുന്നത്‌ ഇസ്ലാം അന്ഗീകരിക്കുന്നില്ല എന്നുമല്ല. മറിച്ചു അത് ഒരു ക്രമീകരണത്തിന്റെ ഭാഗം മാത്രമാണ്.

    മറുപടിഇല്ലാതാക്കൂ
  5. mecca should have its on peaceful atmosphere
    if anything goes wrong that will be a problem
    if they can provide a good security system
    i think we can allow any one to enter there what u say

    മറുപടിഇല്ലാതാക്കൂ
  6. ഇന്ന് ലോകത്ത് ഒരൊറ്റ ഇസ്ലാമിക രാഷ്ട്രവും നിലവിലില്ല.
    നിങ്ങള്‍ ഇപ്പോള്‍ വിചാരിച്ചിരിക്കുന്ന ഈ രാജ്യം ഇസ്ലാമികമല്ല. സ്വേച്ചാധിപത്യമാണ് അവിടെ അരങ്ങെരിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ അവിടത്തെ നിയമങ്ങളും ഇസ്ലാമികമല്ല. ചില വ്യക്തികള്‍ ഉണ്ടാക്കുന്ന നിയമം മാത്രമാണ്. അതും ഒരു അമുസ്ലിം രാഷ്ട്രത്തിലെ നിയമങ്ങളും തമ്മില്‍ ഒരന്തരവുമില്ല.
    പക്ഷെ ഇന്നത്തെ ലോക അവസ്ഥയില്‍ സുരക്ഷ മുന്നില്‍ കണ്ട് ചില ക്രമീകരണങ്ങള്‍ മക്കക്കു വേണ്ടി ആ രാജ്യം നടത്തുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അതിന്‍റെ അര്‍ഥം ഒരു ഹിന്ദു അങ്ങോട്ട്‌ കടന്നു ചെന്നാല്‍ സുരക്ഷ തകരുമെന്നോ ഒരു ക്രിസ്ത്യന്‍, ഒരു jew കടന്നു ചെന്നാല്‍ സുരക്ഷ തകരുമെന്നോ അല്ല. അവര്‍ അങ്ങോട്ട്‌ കടക്കുന്നത്‌ ഇസ്ലാം അന്ഗീകരിക്കുന്നില്ല എന്നുമല്ല. മറിച്ചു അത് ഒരു ക്രമീകരണത്തിന്റെ ഭാഗം മാത്രമാണ്.

    അതു തന്നെയാണ് ശരി..
    നന്മകള്‍...

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, ജനു 31 3:37:00 PM

    "പക്ഷെ ഇന്നത്തെ ലോക അവസ്ഥയില്‍ സുരക്ഷ മുന്നില്‍ കണ്ട് ചില ക്രമീകരണങ്ങള്‍ മക്കക്കു വേണ്ടി ആ രാജ്യം നടത്തുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അതിന്‍റെ അര്‍ഥം ഒരു ഹിന്ദു അങ്ങോട്ട്‌ കടന്നു ചെന്നാല്‍ സുരക്ഷ തകരുമെന്നോ ഒരു ക്രിസ്ത്യന്‍, ഒരു jew കടന്നു ചെന്നാല്‍ സുരക്ഷ തകരുമെന്നോ അല്ല. അവര്‍ അങ്ങോട്ട്‌ കടക്കുന്നത്‌ ഇസ്ലാം അന്ഗീകരിക്കുന്നില്ല എന്നുമല്ല. മറിച്ചു അത് ഒരു ക്രമീകരണത്തിന്റെ ഭാഗം മാത്രമാണ്."
    hahahahahahaaaaaaaaaaaaaaaaa..

    മറുപടിഇല്ലാതാക്കൂ
  8. അവിവേകികളായ മുസ്ലിംകളാരെങ്കിലും????
    ശരിയാണോ??? ബൊംബിന്റെ കാര്യത്തിലെങ്കിലും???

    മറുപടിഇല്ലാതാക്കൂ
  9. താങ്കളുടെ പ്രയത്നം വളരെ നല്ലത് .എല്ലാ വിധ ആശംസകളും .

    മറുപടിഇല്ലാതാക്കൂ
  10. നന്ദന എന്താണ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായില്ല.........
    വ്യക്തമാക്കാമോ?

    മറുപടിഇല്ലാതാക്കൂ
  11. അക്ഞാതന്‍ ആവാതെ തന്നെ മുക്കുവന് പറയാനുള്ളതു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്...

    മറുപടിഇല്ലാതാക്കൂ
  12. വായിച്ചപ്പോൽ പലസ്ഥലത്തും അവിവേകികളായ മുസ്ലിംകൽ എന്ന് സമ്പോധന ചെയ്തത് കണ്ടു അപ്പോൽ ഞാൻ ചൊദിച്ചതാ
    ശരിയാണോ??? ബൊംബിന്റെ കാര്യത്തിലെങ്കിലും???
    തീവ്രവാദികളുടെ ബൊംബിന്റെ കാര്യത്തിലെങ്കിലും അത് ശരിയായിപ്പോയോ എന്ന് (അങ്ങിനെ ഉപയോഗിക്കാതിരുന്നു കൂടായിരുന്നോ, സ്വയം കുറ്റപ്പെടുത്തലുകൾ)
    താങ്കൽക്ക് വിഷമം വേണ്ട് ഞാൻ മനുഷ്യനെ ആളിക്കത്തുന്ന തീയിൽ വറത്തെടുക്കുന്ന തീവ്രവാദികളെ കുറിച്ചാണ് പറഞ്ഞത്
    തീവ്രവാദികളേ മുസ്ലിംകളായി കാണരുതെന്നാണ് എന്റെ പക്ഷം
    അത് ഞാനൊരു പോസ്റ്റായി ഇട്ടിരുന്നു

    മറുപടിഇല്ലാതാക്കൂ
  13. ഇന്നു ലോകത്തുള്ള രാജ്യങ്ങളൊന്നും മുസ്ലിം രാജ്യമല്ല എന്ന് പറയുന്നുണ്ടല്ലോ. പക്ഷേ ആ രാജ്യങ്ങളില്‍ ഒക്കെ തന്നെ ശരിയത്ത് നിയമങ്ങള്‍ അല്ലെ നടപ്പിലുള്ളത് ? അതിന്റെ കൂടെ ആധുനികമായ ചില കൂട്ടി ചേര്‍ക്കലുകള്‍ നടത്തി എന്നല്ലേയുള്ളു.

    ഇനി അങ്ങനെയല്ല എന്നുണ്ടെങ്കില്‍ എവിടെയെങ്കിലും എന്നെങ്കിലും ഒരു യഥാര്‍ത്ഥ ഇസ്ലാം വ്യവസ്ഥിതി നിലവില്‍ വരും എന്നു താങ്കള്‍ കരുതുന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  14. അനില്‍ശ്രീ

    മുസ്ലിം ഭരണാധികാരികളാല്‍ ഭരിക്കപ്പെടുന്നു എന്നതു മാത്രമല്ലേ ഈ മുസ്ലിം രാജ്യങ്ങളുടെ പ്രത്യേകത. ശരീഅത്ത് നിയമങ്ങളും ഉണ്ട്, കൂടുതലും അത് ഏട്ടിലെ പശു പുല്ല് തിന്നില്ല എന്ന അവസ്ഥയിലുമാണ്.പാവപ്പെട്ടവന്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കുകയും സമ്പന്നനും അധികാരി വര്‍ഗ്ഗവും അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.ആധുനികമായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ എന്നതുകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശ്ശിച്ചതെന്ന് മനസ്സിലാവുന്നില്ല. ഇസ്ലാമിക ശരീഅത്ത് എന്നും ആധുനികമായിരിക്കും. കാരണം നിയമങ്ങളുടെ അടിസ്ഥാനങ്ങളെയാണത് നിര്‍ണ്ണയിച്ചിട്ടുള്ളത്, ഏത് കാലത്തെയും ഏതേത് പ്രശ്നങ്ങള്‍ക്കും അതില്‍ പരിഹാരങ്ങളുണ്ടാവും.അടിസ്ഥാനങ്ങളിന്‍ ഊന്നി പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ധാരണം ചെയ്തെടുക്കുകയാണ് വേണ്ടത്.

    യഥാര്‍ത്ഥ ഇസ്ലാമിക വ്യവസ്ഥിതി ലോകത്ത് പുലരുക തന്നെ ചെയ്യും അതിലേക്കാണ് ലോകത്തിന്‍റെ ഇന്നത്തെ പോക്കെന്ന് ലോകഗതികളെ വിലയിരുത്തി പ്രമുഖര്‍ നിരീക്ഷിക്കുന്നു. ഇസ്ലാമിനെ പ്രമുഖ ശത്രുവായി നിര്‍ത്തിയിട്ടുള്ള ആക്രമണങ്ങള്‍ ലോകത്ത് ഇന്ന് അധികരിക്കുന്നതും ആ ഒരു സാധ്യതയെ പ്രതിരോധിക്കാന്‍ തന്നെ. ഒരു പാരമ്പര്യ മതം മാത്രമായി ധരിക്കപ്പെട്ടിരുന്ന ഇസ്ലാമിനെ ഒരു വ്യവസ്ഥിതി എന്ന നിലയില്‍ മനസ്സിലാക്കപ്പെടുന്നില്ലേ ഇന്ന്.ഇനി ഒന്ന് പരീക്ഷിച്ചു നോക്കുകയേ വേണ്ടൂ. അത് സമര്‍പ്പിക്കുന്ന മാതൃക ലോകജനതയുടെ മുറവിളി ഇസ്ലാമിന് വേണ്ടി ആക്കിത്തീര്‍ക്കും. യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ ലോകത്തെവിടെ അധികാരത്തിലേറുമ്പോഴും അതിനെയൊക്കെ അട്ടിമറിക്കാനും ഞെക്കിക്കൊല്ലാനും വന്‍ശക്തികള്‍ ശ്രമിക്കുന്നതും ആ സാധ്യതയെ ഇല്ലാതാക്കാനല്ലേ.

    മറുപടിഇല്ലാതാക്കൂ
  15. ആര്‍ക്കു വേണം ഒരു മുസ്ലിം രാജ്യം?

    ഹിന്ദുവായ ഞാന്‍ ആഗ്രഹിക്കുനത് ഒരു ഹിന്ദു രാജ്യമല്ല. അങ്ങനെ ഒരു സ്ഥിതിവിശേഷം എന്റെ ജീവിതകാലത്ത് ഉണ്ടാവരുതേ എന്ന് ഞാന്‍ ആശിക്കുന്നു. അതുപോലെ മുസ്ലിം രാജ്യവും, ക്രിസ്ത്യന്‍ രാജ്യവുംഉണ്ടാവെരുത്.

    ദൈവമല്ല പ്രശ്നം, പക്ഷെ മതമാണ്‌. അതെ മതമൊരു ഭീകര പ്രശ്നാമാണ്. അത് ഹിന്ദു മതമായാലും, ഇസ്ലാംയാലും, മറ്റെന്തായാലും മതം തീര്‍ച്ചയായും ഒരു പ്രശ്നമാണ്. ദൈവ വിശ്വാസമല്ല, മത വിശ്വാസമാണ് ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം.

    കമ്പോളത്തിന്റെ കാലത്ത് മതത്തിനു പ്രസക്തിയില്ല, അത് വെറും ഒരു പ്രഹസനമോ, അല്ലെങ്കില്‍ കമ്പോളത്തെ സാഹയിക്കാന്‍ വേണ്ടി ഉപയോഗിക്കാവുന്ന ഒരു വസ്തുവായി മാറുന്നു.

    മറുപടിഇല്ലാതാക്കൂ
  16. clash

    മുസ്ലിമായ ഞാനും ആഗ്രഹിക്കുന്നു ഒരു മുസ്ലിം രാജ്യം ഉണ്ടാവേണ്ടതില്ലെന്ന്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥിതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ പുലരുന്ന ഒരു രാജ്യത്തെ സ്വപ്നം കാണുകയും ചെയ്യുന്നു. സുഹൃത്തേ, ഇസ്ലാം മുസ്ലിമിന്‍റെ സ്വകാര്യ സ്വത്തല്ല. അല്ലാഹുവും മുഹമ്മദ് നബിയും ഖുര്‍ആനുമൊന്നും അങ്ങനെയല്ല. ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവനും, മതമുള്ളവനും മതമില്ലാത്തവനും എല്ലാം സ്വസ്ഥമായും സമാധാനമായും വസിക്കാനാവുന്ന ആരും ആരുടേയും അവകാശങ്ങളെ ഹനിക്കാത്ത പൂര്‍ണ്ണമായും നീതി പുലരുന്ന ഒരു സമൂഹത്തേയും രാഷ്ട്രത്തേയും ആണ് അത് വിഭാവനം ചെയ്യുന്നത്. പക്ഷപാതങ്ങള്‍ക്ക് അരു നില്‍ക്കാത്ത അരുതായ്മകള്‍ക്ക് കൂട്ട് നില്‍ക്കാത്ത മനുഷ്യന്‍റെ നന്മയും ക്ഷേമവും മാത്രം ലക്ഷ്യം വയ്ക്കുന്ന ഒരു വ്യവസ്ഥിതിയെ നല്ല മനുഷ്യര്‍ എന്നും സ്വാഗതം ചെയ്യുക തന്നെ ചെയ്യും. തിന്മയുടെ, ചൂഷണത്തിന്‍റെ വൈതാളികര്‍ക്ക് അതെന്നും പേടിസ്വപ്ലം തന്നെ ആയിരിക്കുകയും ചെയ്യും.
    സുഹൃത്തേ, ദൈവത്തിന്‍റെ പേരു പറഞ്ഞ് മനുഷ്യനെ അടിമയാക്കാനും പീഡിപ്പിക്കാനും ശ്രമിക്കുന്ന മതം ഏതായാലും ലേകത്തിന്‍റെ പ്രശ്നം തന്നെ. അത്തരം അടിമത്തങ്ങളില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന അവന്‍റെ ശുദ്ധപ്രകൃതിക്ക് വിരുദ്ധമാകാത്ത ഒരു മതമുണ്ടെങ്കില്‍ അതിനെ അതും മതങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നു എന്നത് കൊണ്ട് മാത്രം വെറുക്കേണ്ടതില്ല. പഠിക്കുക അപ്പോള്‍ ബോധ്യപ്പെടും യഥാര്‍്തഥ മതം പ്രശ്നമല്ല പ്രശ്ന പരിഹാരമാണെന്ന്.
    ഇനി ദൈവമല്ല മതമാണ് പ്രശ്നമെന്ന് പറയുന്നത്, ദൈവം - വിശ്വസിക്കാനും ആരാധിക്കാനും പൂജാവഴിപാടുകള്‍ നടത്താനും ഒരു ഏര്‍പ്പാട് എന്ന നിലയില്‍ സ്വീകാര്യം അത് പ്രായോഗിക ജീവിതത്തില്‍ ഇടപെടാതിരുന്നാല്‍ മതി എന്നാണെങ്കില്‍ അത്തരം ഒരു ദൈവവും ദൈവവിശ്വാസവും നമുക്കെന്തിനാണ്. മതവിശാസമാണ് ലോകത്തിന്‍റെ ഏറ്റവും വലിയ പ്രശ്നമെന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണ്.മതത്തിന്‍റെ അക്കൌണ്ടില്‍ വരവു വയ്ക്കാന്‍ ശ്രമിക്കുന്ന പ്രശ്നങ്ങള്‍ ഒട്ടുമുക്കാലും മതം കാരണമുണ്ടായതല്ലെന്നും ഒന്ന് നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. ഇനി മതത്തെ ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ അത് എങ്ങനെ കുറ്റക്കാരനാകും.

    മറുപടിഇല്ലാതാക്കൂ
  17. കൂട്ടിച്ചേര്‍ക്കലുകള്‍ എന്ന് പറഞ്ഞതിന്റെ കാരണം പറയാം. താങ്കള്‍ തന്നെ പറയുന്നു

    "നിങ്ങള്‍ ഇപ്പോള്‍ വിചാരിച്ചിരിക്കുന്ന ഈ രാജ്യം ഇസ്ലാമികമല്ല. സ്വേച്ചാധിപത്യമാണ് അവിടെ അരങ്ങെരിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ അവിടത്തെ നിയമങ്ങളും ഇസ്ലാമികമല്ല. ചില വ്യക്തികള്‍ ഉണ്ടാക്കുന്ന നിയമം മാത്രമാണ്. അതും ഒരു അമുസ്ലിം രാഷ്ട്രത്തിലെ നിയമങ്ങളും തമ്മില്‍ ഒരന്തരവുമില്ല."
    ഇവിടെയാണ് ഞാന്‍ പറഞ്ഞ കൂട്ടിചേര്‍ക്കല്‍. ഉദാഹരണത്തിന് ഐ.ടി മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍. സൈബര്‍ നിയമങ്ങള്‍. അല്ലെങ്കില്‍ വിസ നിയമങ്ങള്‍.. (ഉദാഹരണമാണേ...) അവയൊക്കെ ആധുനിക ലോകത്തിന് വേണ്ട രീതിയില്‍ കൂട്ടി ചേര്‍ത്തു. ഇതൊക്കെയല്ലാതെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ക്ക് ശരിയത്ത് തന്നെയല്ലേ മാനദണ്ഡം?

    പിന്നെ താങ്കളുടെ തല‍ക്കെട്ടിനെ ഒന്നു മാറ്റിയാല്‍ : മുസ്ലിം രാജ്യത്തില്‍ "പുതിയ" ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ? ഈ പറയപ്പെടുന്ന ഇസ്ലാം രാജ്യങ്ങളില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ട്? (പഴയ ചില ക്ഷേത്രങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ട് എന്നറിയാം.).

    മോഡറേഷന്‍ ഉള്ള ബ്ലോഗുകളില്‍ കമന്റിടാന്‍ ഞാന്‍ ശ്രമിക്കാറില്ല.. എങ്കിലും,...

    മറുപടിഇല്ലാതാക്കൂ
  18. വിജ്ഞാനപ്രദമായ ലേഖനം. നന്ദി.
    ഈ പച്ച കളര്‍ ഒരു സുഖവുമില്ല, വായന പ്രയാസകരമാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  19. അജ്ഞാതന്‍2010, ഫെബ്രു 3 12:16:00 PM

    യഥാർത്ഥ ഇസ്ലാമികി വ്യവസ്ഥിതിയനുസരിച്ചുള്ള ഭരണം ഇന്നെവിടെയും നടക്കുന്നില്ല.അത് 4 ഖലീഫമാരുടെ കാലത്തോടെ നിലച്ചതാണ്‌.

    മുസ്ലിം രാജ്യങ്ങളൂണ്ട്. യു.എ.ഇ അത്തരത്തിൽ ഒരു മുസ്ലിം രാജ്യമാണ് അവിടെ ക്ഷേത്രവും ദേവാലയവും നിലവിലുണ്ട്

    മറുപടിഇല്ലാതാക്കൂ
  20. അനില്‍ശ്രീ
    സ്വേച്ഛാധിപത്യം എന്ന പ്രയോഗം എത്രകണ്ട് യോജിക്കും എന്നറിയില്ല. രാജഭരണം എന്നൊക്കെ പറയുന്നതാവും ശരിയെന്ന് തോന്നുന്നു. തങ്ങളുടെ അധികാര കസേരക്ക് ഊനം തട്ടിക്കാത്ത ഒരു വക്രീകൃത ഇസ്ലാമിനെ അവര്‍ പ്രതിനിധീകരിക്കുന്നു എന്നും വേണമെങ്കില്‍ പറയാം.സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ ശരീഅത്തില്‍ നിന്ന് തന്നെയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്, അതും പൂര്‍ണ്ണമല്ല, നേരത്തേ സൂചിപ്പിച്ചത് പോലെ സ്വന്തത്തിന് എതിരാകാത്തിടത്തോളം.
    പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍, അഥവാ ആരാധനാ സൌകര്യങ്ങള്‍ക്ക് വേണ്ടി അനുവാദം ചോദിക്കപ്പെട്ടാല്‍ അത് നിരസിക്കാന്‍ ഒരു ഇസ്ലാമിക ഭരണകൂടത്തിനാവില്ല.

    മറുപടിഇല്ലാതാക്കൂ
  21. അനില്‍ശ്രീ...

    പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനും നാഥനും നിയന്താവും ഒരു ദൈവമാണ്. സാക്ഷാല്‍ ഉടമയും യജമാനനും അവന്‍തന്നെ. പ്രപഞ്ചമഖിലം അവന്‍റെ വ്യവസ്ഥയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ നിയമങ്ങള്‍ക്കനുസൃതമത്രേ. കാറ്റും മഴയും ഇടിയും മിന്നലും ഭിന്നമല്ല. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ജലജീവികളുമെല്ലാം പൂര്‍ണമായും അവന് കീഴ്പെട്ടിരിക്കുന്നു.


    എന്നാല്‍, മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്: ഒരു വശം, നിര്‍ബന്ധിതമായിത്തന്നെ ദൈവികനിയമങ്ങള്‍ക്ക് വിധേയമാണ്. മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നാണ്. എന്നാല്‍, മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ് അവന്‍ എവിടെയായിരുന്നു? നൂറും ന#ൂറ്റമ്പതും കൊല്ലം മുമ്പ് നാമൊക്കെ ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയില്ല.
    എന്നാല്‍, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്യ്രവും നല്‍കപ്പെട്ട ചില ജീവിതമേഖലകളുണ്ട്. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് പോലുള്ളവ തീരുമാനിക്കാന്‍ നമുക്ക് സാധ്യമാണ്. ഇത്തരം മേഖലകളിലേര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍, കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവുമെല്ലാം ഉപയോഗിക്കുന്നതിനുള്ള നിശ്ചിതക്ര്രമം നിയമമാണ്. ആര്‍ക്കാണ് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള പരമാധികാരം? അഥവാ, നാം എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും നമ്മോട് കല്‍പിക്കാനും നിരോധിക്കാനും ആര്‍ക്കാണ് ആത്യന്തികമായ അവകാശമുള്ളത്?
    ഓരോ മനുഷ്യനും താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്‍ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പുതന്നെ അസാധ്യമാവും. അതോടൊപ്പം തന്നെ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അന്യായമാണ്. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്‍, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്‍ഥത്തില്‍ മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുകമായിരുന്നു. എന്നാല്‍, നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്‍ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടേതല്ല; നാം ഉണ്ടാക്കിയതുമല്ല. നാം നിര്‍മിക്കാത്തവയുടെ മേല്‍ നമുക്ക് പൂര്‍ണാവകാശമുണ്ടാവുകയില്ലല്ലോ. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്‍, മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ ദൈവത്തിനു മാത്രമേയുള്ളൂ.
    ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദു-ന്യൂക്ളിയസ്- ആണ് ഇത്. ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം

    മറുപടിഇല്ലാതാക്കൂ
  22. ലേഖനം നന്നായി. clash പറഞ്ഞതു പോലെ ഹിന്ദു രാജ്യം, ക്രിസ്ത്യന്‍ രാജ്യം, മുസ്ലിം രാജ്യം എന്ന തരം തിരിവുകളൊന്നും ഒരിയ്ക്കലും ഉണ്ടാകാതിരിയ്ക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  23. അനില്‍ ശ്രീ
    താങ്കളുടെ അഭിപ്രായ പ്രകാരം മോഡറേഷന്‍ ഒഴിവാക്കിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  24. മുഖ്താര്‍ പറഞ്ഞതിനോട് യോജിക്കുന്നു.

    യധാര്‍ഥ ഇസ്ലാമിക നിയമം ഉള്ള ഒരു രാജ്യവും ഇന്ന് ഉണ്ടെന്നു തോനുന്നില്ല. സുരക്ഷ മുന്‍ നിര്‍ത്തി ചില ക്രമീകരണങ്ങള്‍ ഉണ്ട്. അത് നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല .മുസ്ലീം പള്ളികളില്‍ അമുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല എന്ന പോലെ കരുതാവുന്നതെയുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  25. ഹംസ പറഞ്ഞതിന് ഒരു ചെറിയ തിരുത്ത്‌ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
    എന്‍റെ നാട്ടില്‍ ഒരു പള്ളിയുണ്ട്.... ചൂനുര്‍ ചിറക്കല്‍ മസ്ജിദ് അലി ഹാഫിസ്.... അവിടേക്ക് ഞങ്ങള്‍ അമുസ്ലിങ്ങളെ ക്ഷണിക്കാറുണ്ട്‌... അവര്‍ വളരെ സന്തോഷത്തോടെ ക്ഷണം സ്വീകരിക്കാരുമുണ്ട്. സ്നേഹ പൂര്‍ണമായ നല്ല ചര്‍ച്ചകള്‍ നടക്കാരുമുണ്ട്.
    കമല സുരയ്യ മരിച്ചപ്പോള്‍ പാളയം പള്ളിയില്‍ അമുസ്ലിങ്ങള്‍ കയറുക മാത്രമല്ല അവര്‍ നമസ്കാരത്തില്‍ ഏര്‍പ്പെടുക വരെ ചെയ്തു. എന്തൊരു സ്നേഹ നിര്‍ഭരമായ കാഴ്ചയായിരുന്നു അത്. കേരളത്തില്‍ ഇത്തരത്തില്‍ നിരവധി പള്ളികള്‍ ഉണ്ട്. അമ്പലങ്ങളും ഉണ്ട്. ഇങ്ങനെയായിരിക്കണം നമ്മുടെ ചുറ്റുപാട്.

    മറുപടിഇല്ലാതാക്കൂ
  26. സുരക്ഷ മുന്‍നിര്‍ത്തി ചില ക്രമീകരണങ്ങള്‍ എന്ന പ്രയോഗം തന്നെ ശരിയല്ല. ഇതരമതസ്ഥനായ ഒരാള്‍ കയറുമ്പോഴേക്കും തകര്‍ന്നുവീഴുന്ന എന്താണ് അവിടെയുള്ളത്. അല്ലാഹുവും മുഹമ്മദും ഖുര്‍ആനും എല്ലാം എല്ലാവര്‍ക്കും ഉള്ളതാണെങ്കില്‍ അല്ലാഹുവിന്‍റെ ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളിയിലേക്ക് അവിടെയെന്താണ് നടക്കുന്നത് എന്ന് നോക്കാനെങ്കിലും ആര്‍ക്കും കടന്നുവരാവുന്നതല്ലേ. യഥാര്‍ത്ഥത്തില്‍ ആര്‍ക്കും എപ്പോഴും കടന്നുവരാവുന്ന പൊതുസമൂഹത്തിന്‍റെകൂടി അഭയകേന്ദ്രങ്ങളായി മസ്ജിദുകള്‍ മാറുകയാണ് വേണ്ടത്. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഭരണസിരാകേന്ദ്രം മസ്ജിദായിരുന്നു പ്രവാചകന്‍റെ കാലത്ത്. മുസ്ലിംകള്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കപ്പെടുന്ന ഒരു സ്ഥലം എങ്ങനെയാണ് ഒരു രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രമായി വര്‍ത്തിക്കുന്നത്. ഇതര മതസ്ഥരായ സഹോദരങ്ങള്‍ അവിടെ പ്രവേശിച്ചതിന്‍റെയും ചര്‍ച്ചകള്‍ നടത്തിയതിന്‍റെയും അവരുടെ ആരാധനകള്‍ക്ക് അവിടം ഉപയോഗിച്ചതിന്‍റെയും വര്‍ത്തമാനങ്ങളല്ലേ അവിടെനിന്നും നമുക്ക് കേള്‍ക്കാനാവുന്നത്. ഇനി മക്കയിലുള്ള മസ്ജിദുല്‍ഹറമിലെ പ്രവേശനവുമായി ബന്ധപ്പെട്ടും ഇമാം അബൂഹനീഫ ഉള്‍പ്പടെയുള്ള മുസ്ലിം സമൂഹത്തിലെ ഒരു പ്രബല വിഭാഗത്തിന്‍റെ അഭിപ്രായം 'ഹജ്ജ് വേളയിലും ഏകദൈവവിശ്വാസത്തിന് നിരക്കാത്ത അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ലക്ഷ്യംവെച്ചും പ്രവേശിക്കുന്നത് മാത്രമേ വിലക്കിയിട്ടുള്ളു. മറ്റ് സന്ദര്‍ഭങ്ങളിലെല്ലാം ഇതര ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവേശിക്കുന്നത് അനുവദനീയമാണ്, അവരെ തടയാനാവില്ല' എന്നാണ്. ഹറം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ നിലവിലെ കൈകാര്യകര്‍ത്താക്കള്‍ ഈ വിശാലവീക്ഷണത്തോട് വിയോജിപ്പുള്ളവരായതിനാലാണ് മറിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ