2010, ജൂലൈ 5

പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം?


അബുമാഷ്

അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.
NB:- എന്നെ തട്ടിക്കളയും എന്ന് ഭീഷണി മുഴക്കിയവരോട് - നിങ്ങള്‍ക്ക സ്വാഗതം. (അന്വേഷിച്ചപ്പോള്‍ എല്ലാ ഫോണുകളും കോയിന്‍ ബൂത്തുകളില്‍ നിന്നാണ്. മര്യാദക്ക് ഭീഷണിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവര്‍)


കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം സമുദായ സംഘര്‍ഷമായി മാറാതിരിക്കാന്‍ വിവിധ തലങ്ങളില്‍ നടന്നത് കരുതലോടെയുള്ള നീക്കങ്ങള്‍. മത-സമുദായ നേതൃത്വങ്ങള്‍ക്കൊപ്പം പൊലീസും ഇക്കാര്യത്തില്‍ കരുതലോടെ പ്രവര്‍ത്തിച്ചത് ഗുണകരമായി. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് അവസരം നല്‍കാത്ത വിധമായിരുന്നു പൊലീസിന്റെ നീക്കം. സംഭവവുമായി ഏതെങ്കിലും മതസംഘടനക്ക് ബന്ധമുള്ളതായി സൂചനയൊന്നുമില്ലെന്ന് പൊലീസ് ആദ്യമേ വ്യക്തമാക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ ജീവന്‍ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ലയുടെ അഭ്യര്‍ഥന പ്രകാരം ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി പ്രവര്‍ത്തകരാണ് രക്തം ദാനം ചെയ്തത്. ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്ന നാടിനെ നടുക്കിയാണ് മൂവാറ്റുപുഴയില്‍ അധ്യാപകനെ വെട്ടിയ വാര്‍ത്ത പുറത്തുവന്നത്. ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിയായ അധ്യാപകന്‍ എന്ന നിലക്ക് സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും വ്യാപകമായി. ഇതോടെ മതനേതൃത്വങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവരെ അകറ്റിനിര്‍ത്തുകയായിരുന്നു ആദ്യ ലക്ഷ്യം.

കരുതലോടെ പ്രതികരിച്ച സഭാനേതൃത്വവും മതസൗഹാര്‍ദം തകരുന്ന നീക്കങ്ങള്‍ ഉണ്ടാകരുതെന്ന നിലപാടിന് ഊന്നല്‍ നല്‍കി. ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകന്‍ തെറ്റുചെയ്‌തെന്ന് വ്യക്തമായ ഉടന്‍ മാനേജ്‌മെന്റ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് സഭ ഖേദപ്രകടനം നടത്തിയ സാഹചര്യത്തില്‍ ഇത്തരം സംഭവമുണ്ടായത് അപലപനീയമാണെന്നാണ് കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ വക്താവ് ഡോ. സ്റ്റീഫന്‍ ആലത്തറ പ്രതികരിച്ചത്.

സംഭവമറിഞ്ഞയുടന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സംസ്ഥാന അസി. അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി അധ്യാപകന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും ഇതേ കരുതലോടെയാണ്. ഒരു മതവിഭാഗവും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അക്രമികള്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ലെന്നും അബ്ദുല്‍ അസീസ് വ്യക്തമാക്കി. അധ്യാപകന്റെ ജീവന്‍ രക്ഷിക്കുന്നതിന് എന്തുസഹായത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം സിസ്റ്റര്‍ സ്‌റ്റെല്ലക്ക് വാക്കുനല്‍കുകയും ചെയ്തു. ഈ വാഗ്ദാനത്തിലെ ആത്മാര്‍ഥത തിരിച്ചറിഞ്ഞ അവര്‍, ജോസഫിന് പത്ത് കുപ്പി രക്തം അടിയന്തരമായി ആവശ്യം വന്നപ്പോള്‍ ആദ്യം വിളിച്ചത് ജമാഅത്തെ ഇസ്‌ലാമി എറണാകുളം ഏരിയ ഓര്‍ഗനൈസര്‍ വി.എ. സലീമിനെയായിരുന്നു. വെട്ടേറ്റ അധ്യാപകന് പത്തുകുപ്പി ബി-പോസിറ്റീവ് രക്തം ആവശ്യമുണ്ടെന്നറിഞ്ഞ് ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകരെത്തി രക്തദാനം നടത്തി.
അധ്യാപകനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് മുസ്‌ലിം ലീഗ് നേതൃത്വം ഉടന്‍രംഗത്തിറങ്ങിയതും ശ്രദ്ധേയമായി. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ നടപടിയായി ഇതെന്ന് സാമാന്യ ജനവും വിലയിരുത്തലിലെത്തിയതോടെ അക്രമികള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയായി

7 അഭിപ്രായങ്ങൾ:

  1. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും.

    മറുപടിഇല്ലാതാക്കൂ
  2. FYI,

    The controversial question is borrowed (word by word) from the book written by PT Kunju Muhammad. “Thirakkadhayude neethi shasthram” Page 58. But the Prof gave the name ‘Muhammad’ to character. Don’t know his intension . (may be because it is a common name of Muslims).
    http://www.google.com/profiles/abhiprayam#buzz

    മറുപടിഇല്ലാതാക്കൂ
  3. എനിക്ക് പേടിയാവുന്നു

    ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഒരു പാട് ദേശക്കാര്‍ ഉണ്ട് കൂടെ. പിറന്ന മണ്ണിലേക്ക് തിരിച്ചു പോയാല്‍ ശാന്തമായ ജീവിത സാഹചര്യങ്ങളില്ലതവരാന് പലരും. ദൈവാനുഗ്രഹത്താല്‍ ഇന്ന് വരെയും കേരളം ശാന്തമാണ്‌. ദയവു ചെയ്തു എല്ലാവരും കൂടി ആ അവസ്ഥ നശിപ്പിക്കരുത്. കേരളം പൂര്‍ണമായി സാമുദായികമായി വേര്‍തിരിഞ്ഞാല്‍ ഇത്ര കാലവും നാം അഭിമാനിച്ചതൊക്കെ വെറുതെയാകും. പതുക്കെയായി സമൂഹത്തില്‍ അത് പടര്‍ന്നു കയറുക തന്നെയാണ്. ഗള്‍ഫിലിരുന്നു നോക്കുമ്പോള്‍ അത് ഏറെ വ്യക്തമാണ്‌. വര്‍ഗീയത ഉണ്ടാക്കുന്ന ഏറ്റവും വലിയ ഭവിഷത്ത് അത് അതാതു സമുദായങ്ങളിലെ നവോത്ഥാന ശ്രമങ്ങളെ പാടെ കെടുത്തിക്കളയും എന്നതാണ്. നമ്മള്‍ ഐക്യപ്പെടണം എന്ന മുദ്രാവാക്യത്തിന്റെ അരികു പറ്റി ചില കൈകള്‍ ഉയര്‍ന്നു വരും, തരം പോലെ നവോത്ഥാന ശ്രമങ്ങളുടെ വായ് മൂടിക്കളയും.

    പ്രവാചകനും ഖുറാനും മനുഷ്യരാശിയുടെ പൊതു സ്വത്താണ്‌. ദൈവം അത് സംരക്ഷിക്കും.ദൈവത്തിനു ഗുണ്ടകളുടെ ആവശ്യമില്ല. സ്വയം ആത്മ വിശ്വസമില്ലാതവരാന് വെറുതെ അസ്വസ്ഥരാകുന്നത്. പ്രവാചകന്റെ ഇസ്ലാമിനെ പിന്തുടരുകയും സാമുദായിക ഇസ്ലാമിനെ പൊട്ട കിണറില്‍ ഉപേക്ഷിക്കുകയും ചെയ്യുക . തഹസീല്‍ദാരുടെ സമുദായ സര്ടിഫികറ്റ് ദൈവതിനടുത്തു വിലപ്പോകില്ല.

    കേരളത്തില്‍ ക്രൈസ്തവ മുസ്ലിം ഹിന്ദു പണ്ഡിതന്മാര്‍ ഇടയ്ക്കു ഒരുമിച്ചു കൂടി ആശയങ്ങള്‍ പങ്കു വെക്കുന്നത് നന്നാകും. പൊതു പ്രവേശനതിന്റെയോ വീഡിയോ കവരെജിന്റെയോ ആവശ്യമില്ല. അപ്പോള്‍ കന്യ സ്ത്രീയുടെ മഫ്തയും ഫാത്തിമയുടെ മഫ്തയും ഒന്നാണെന്ന് തിരിച്ചറിയാം. സൗകര്യം പോലെ മാറി ഉപയോകിക്കുക പോലുമാവം. ജോസെഫിനു താനൊരു മണ്ടനയിപ്പോയല്ലോ എന്ന തിരിച്ചറിവ് എന്നെങ്കിലും വരാനും മതിയാകും.

    സര്‍കാരും പോലീസും മാധ്യമങ്ങളും നിഷ്പക്ഷമായി പെരുമാറുക. തീവ്രവാദങ്ങളെ ആശയ സമരങ്ങളിലെക്കും സംവാടങ്ങളിലെക്കും വളരാന്‍ നിര്‍ബന്ധിക്കുക. കേരളം എന്നും എല്ലാവര്ക്കും മാതൃകയാവട്ടെ. എന്നും നമുക്ക് അഭിമാനത്തോടെ നെഞ്ചു വിരിച്ചു നടക്കണം.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ഓഗ 24 11:00:00 AM

    Pravachaka nindakku piinile goodhalochana enkilum tirichariyanam aayirunnu.... Swayam teewrawadhi allennu stapikkanulla sharamangale samooham tirichariyum...

    മറുപടിഇല്ലാതാക്കൂ
  5. Bother, Nammude matha pithakkale aarenkilum apamanichal appozhum nammal islamika niyamangalum, indian niyamangalum anusarichu police stationil poyi complaint kodukkumo? atho avane adichu thirickumo? Chilarku prvachakan swantham matha pithakkalekkalum priyappettavana sahodara... Ella karyathilum islamika niyamnagalum, indian niyamangalum krityamayi anusarichano nammal okke jeevikkunnthau 100%? Appol pinne pravachaka nindakku tirichadi polulla "Kurachu budhimuttulla" karyanagl varumbol matram nammalokke 100% anusaranayull muslinkal, indiakar.. kollam...

    Enthina brother swantham perile teewrawada kara kazhukikalayan itharam natyangal? Onnukil aanungale pole nikkanam , allenkil sankadanayum pirichu vittu shandathwam badhicha avasara vaadikalude koode ponam.. alllathe ingane naanavum maanuavum kalanju njangal teewra vadhikal alle ennum paranju party kalude pirake yajichu nadakkaruthu, aarjawathode nilkoo..

    Pinne ningalude youvajan sanghadanayude kaaryam.. pathetic.. ee paristhithi, NH prashnangalil kaanikkunna avesham pragya singhinnyum, COl purohithineyum, malegaon sfodanam tudangiya prashnangale janagal kethikkunnathil kaanathathentha....? pediyanelle, pinneyum teewrawadhi ennu vilikkumonnulla pedi....

    Pinne joseph prashnam samudhayathe pradhirodhathil aakki ennu parayunna varodu oru chodyam... Ennna hey ee samudhayam pradhirodhathilallathirunnathu..?????

    മറുപടിഇല്ലാതാക്കൂ
  6. islamine kadanmarude madamaakki mattanulla neechamaya neekkam ninte manasilirikkatte...mr saathan''SNEHAVUM DAYAYUM KARUNYAVUM KALIYADUNNA ORU POONTHOPPAKKY MAATTI EE DEENINE NANMAKALUDE MAKKAL KAATHU KOLLUM..PRAVACHAKANE SNEHIKKUNNAVAR AVAR KANICHU THANNA MARGAVUM PINPATTATTE..

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, ഡിസം 7 9:01:00 PM

    sulaimaan .....vittu kala athu saathaante vaakkukalalley?
    hahahahahahahah
    pottan saathaaan

    മറുപടിഇല്ലാതാക്കൂ