മൌരിദ് ബര്ഗൂസി
ഒരു കാപ്പിക്കടയില്‍ കവി ഇരിക്കുന്നു
എഴുതിക്കൊണ്ട് :
പ്രായം ചെന്ന സ്ത്രീ വിചാരിക്കുന്നു
അയാള്‍ അമ്മക്ക് കത്തെഴുതുകയാവും
യുവതി വിചാരിക്കുന്നു
ഗേള്‍ ഫ്രെണ്ടിനുള്ള കത്തായിരിക്കും
കുട്ടി വിചാരിക്കുന്നു
ചിത്രം വരക്കുകയായിരിക്കും
ബിസിനസുകാരന്‍ വിചാരിക്കുന്നു
കച്ചവടക്കരാര്‍ വല്ലതും തയ്യാറാക്കുകയാവും
ടൂറിസ്റ്റ് വിചാരിക്കുന്നു
പോസ്റ്റ് കാര്‍ഡ് എഴുതുകയാവും
ഉദ്യോഗസ്ഥന്‍ വിചാരിക്കുന്നു
കടവും കള്ളിയും കണക്കു കൂട്ടുകയാവും
രഹസ്യ പോലീസുകാരന്‍ പതുക്കെ
അയാള്‍ക്ക് നേരെ നടന്നടുക്കുന്നു
വിവ: അഷ്‌റഫ് കീഴ്പ്പറമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ