2010, ഡിസം 11

ഒരു ഭാര്യയുടെ പരിഭവമൊഴികള്‍


താങ്കള്‍ ഭംഗിയാര്‍ന്ന, വൃത്തിയുള്ള, സുഗന്ധം പൊഴിയുന്ന വസ്ത്രങ്ങളണിഞ്ഞു നടക്കുന്നത് കാണാനാണ് എനിക്കിഷ്ടം.ചന്തമാര്‍ന്ന ആ രൂപംകാണുമ്പോള്‍ എന്നിലലയടിക്കുന്ന സന്തോഷം എത്രയാണെന്നോ…. പക്ഷെ എന്ത് ചെയ്യാം….. ശാരീരിക വൃത്തിപരിഗണിക്കാതെയും ഭംഗിയായ വസ്ത്രധാരണംനടത്താതെയും അലസമായിട്ടാണല്ലോ ഞങ്ങള്‍ക്കിടയിലെ അധിക ദിനങ്ങളും. അത് കാണുമ്പോള്‍ ഈയുള്ളവള്‍ എത്രമാത്രം മാനസികവ്യഥ അനുഭവിക്കുന്നുണ്ടെന്നോ! ‘നീയെന്നും കുളിച്ചു, ചൂടി, നല്ല വേഷങ്ങളണിഞ്ഞുപുഞ്ചിരിയോടെയ


ാകണം എന്‍റെ അരികിലണയേണ്ടത്’ എന്ന് എത്രയോ വട്ടം താങ്കളെന്നോട്‌ മന്ത്രിചിട്ടില്ലേ?എന്‍റെ അരികിലെത്തുമ്പോള്‍ അങ്ങും അങ്ങനെയൊക്കെ ആയിരിക്കണമെന്ന് പ്രിയനേ, എനിക്കും ആഗ്രഹിച്ചു കൂടെ?രണ്ടു ദിവസം മുമ്പ് ഖുര്‍ആന്‍ പാരായണ മധ്യേ എന്‍റെ കണ്ണിലുടക്കിയ ഒരു ആയത്ത് താങ്കളെ ഞാന്‍ വിനയപൂവ്വം ഓര്‍മ്മിപിചോട്ടെ: ‘ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ അവര്‍ക്ക് (സ്ത്രീകള്‍ക്ക്) ന്യായപ്രകാരം അവകാശങ്ങള്‍ കിട്ടേണ്ടതുണ്ട്’(ബക്വറ :228 )മഹാനായ ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചത് വായിച്ചിട്ടുണ്ടോ താങ്കള്‍? ‘എന്‍റെ ഭാര്യ എന്‍റെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് പോലെ അവളുടെ മുന്നില്‍ ഞാനും അണിഞ്ഞൊരുങ്ങി നില്‍ക്കാന്‍കൊതിക്കുന്നവനാണ്‌’നേരത്തെ വായിച്ച ഖുര്‍ആനിക വചനവും ഇബ്നു അബ്ബാസിന്‍റെ പ്രസ്താവനയും നിങ്ങളുടെ ജീവിതത്തെസ്വാധീനിക്കേണ്ടേ…
. വേണം.അടിപൊളി സ്റ്റാര്‍ സ്റ്റൈല്‍ വേണമെന്നല്ല…. കുറച്ചൊക്കെ മാന്യമായ വേശഭൂഷയും പെരുമാറ്റവും….അത്രയേ ഞാന്‍ ആവശ്യപെടുന്നുള്ളൂ.നിങ്ങള്‍
ക്കറിയുമോ…. ദുനിയാവില്‍ തന്‍റെ ഭര്‍ത്താവിന്‍റെ വ്യക്തിത്വ മുഖമായിരിക്കണം മറ്റെതൊരാളുടെതിനെക്കാളും ചന്തമാര്‍ന്നത്‌ എന്ന്കൊതിക്കുന്നവരാണ്‌ ഭാര്യമാര്‍. ഇതു വായിക്കുമ്പോള്‍ ഒരുപക്ഷെ,’അതെയോ’ എന്ന് താങ്കള്‍ അത്ഭുതം കൂറുന്നുണ്ടാകും. ഞങ്ങള്‍,പെണ്ണുങ്ങളുടെ മാനസിക വിചാരം താങ്കളോട്പങ്കു വെച്ച് എന്ന് മാത്രം. പ്രിയനേ, പറയാമോ എന്നറിയില്ല….ചിലപ്പോഴൊക്കെ
താങ്കളുടെ കാര്യത്തില്‍ ഞാന്‍ അതിശയം കൂറാറുണ്ട്.എനിക്കരികിലാകുമ്പോള്‍ വേഷഭൂശാധികളിലൊന്നിലുംതാല്പര്യമില്ലാത്ത അലസമായി കഴിയാറുള്ള,വല്ല സല്‍ക്കാര പരിപാടികള്‍ക്കോ, കല്യാണ സദസ്സുകളിലേക്കോ പോകുമ്പോള്‍ എന്ത് സ്റ്റൈലെന്‍ ചേലിലാണ് താങ്കള്‍ വീട്ടില്‍ നിന്നും പുറപ്പെടാറുള്ളത് !അത് കാണുമ്പോള്‍ ഞാനെന്‍റെ മനസ്സില്‍ പറഞ്ഞു പോകാറുണ്ട്; എന്തെ, എന്നെമാത്രം ഇയാള്‍ പരിഗണിക്കാത്തത്?ആത്മ വിചിന്തനംസ്നേഹ സമ്പന്നനായ പ്രിയതമന്,സുപ്രധാനംമായ ഒരു വിഷയത്തെ സംബന്ധിച്ചാണ് ഈ എഴുത്ത്, നിങ്ങള്‍ക്കറിയാമല്ലോ,സ്വച്ഛമായ കുടുംബാന്തരീക്ഷത്തെ കലക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാവുക സ്വാഭാവികമാണ്. അഭിപ്രായവ്യത്യാസങ്ങളും, സ്വരച്ചേര്‍ച്ചയില്ലായ്മകളും, അനിഷ്ടങ്ങളും… അങ്ങനെ പലതും… മുത്തു റസൂലിന്റെ വീട്പോലും അതില്‍ നിന്ന് ഒഴിവായിരുന്നില്ല! നമുക്കിടയിലും എത്രയോ വട്ടം അത്തരം സന്ദര്‍ഭങ്ങളുണ്ടായിരിക്കുന്നു. എന്നെങ്കിലും…. എന്നെങ്കിലുമൊരുദിവസം നമുക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളുടെ കാരണത്തെ പറ്റി താങ്കള്‍ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ശരിയാണ്,ഞാനും അതിന്‍റെഒരുകാരണമാകാം എന്ന്സമ്മതിക്കുന്നു.മറ്റെതോരാളിലുമെന്നപോലെ എന്നിലും തെറ്റുകള്‍ സംഭവിക്കാം.ഒന്ന്പറഞ്ഞോട്ടെ ,ഓരോവ്യക്തിയുംചെയ്തുകൂട്ടുന്ന പാപകര്‍മ്മങ്ങള്‍ക്ക്സ്വന്തംവീട്ടിലെ കലഹങ്ങലുമായിബന്ധമുണ്ടെന്നു

സാമൂഹ്യശാസ്ത്രജ്ഞമാര്‍അഭിപ്രായപെട്ടിട്ടുണ്ടെത്രേ! നേരാണോ ആവൊ?ചിലപ്പോഴെങ്കിലും നമുക്കിടയിലുണ്ടാകുന്ന വഴക്കുകളില്‍ എന്‍റെ പങ്കിനെ ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ താങ്കളുടെ ഭാഗത്ത്നിന്നുണ്ടാകുന്ന കാരണങ്ങളെപ്പറ്റിയും ആലോചിക്കെണ്ടതില്ലേ? സിനിമാ സീരിയലുകളില്‍ നിന്നുംഅങ്ങാടികളില്‍ നിന്നുമൊക്കെയുള്ള താങ്കളുടെ അനാവശ്യമായ അന്യസ്ത്രീ ദര്‍ശനമായിരിക്കാം ഒരുപക്ഷെനമുക്കിടയില്‍ നാമറിയാതെ ഉണ്ടാകുന്ന കലഹങ്ങള്‍ക്ക് ഹേതു. അതില്‍ അത്ഭുതത്തിന് വകയില്ല.അല്ലാഹു പറഞ്ഞില്ലേ. ‘നിങ്ങള്‍ക്ക് ഏതൊരു ആപത്തു ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ട്‌ തന്നെയാണ്.’ (ശൂറ: 30 )“(നബിയെ) പറയുക, അത് ആ(വിപത്ത്) നിങ്ങളുടെ പക്കല്‍ നിന്ന് തന്നെയുണ്ടായതാകുന്നു”.(ആലു ഇമ്രാന്‍:165 ) പ്രിയനേ, സാത്വികനായ ഒരു മുന്‍കാല പണ്ഡിതന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടത്രേ. ‘ഞാന്‍ അല്ലാഹുവിനെ ലംഘിക്കുംപോഴെല്ലാം, അതിന്‍റെപ്രതിഫലനം എന്‍റെ മൃഗത്തിന്‍റെ സ്വഭാവത്തിലും ഭാര്യയുടെ പെരുമാറ്റത്തിലും ഞാന്‍ കാണാറുണ്ട്‌.’എത്ര ഗൗരവപ്പെട്ട നിരീക്ഷണമാണതു! താന്‍ ചെയ്യുന്ന തെറ്റിന്റെ പാര്‍ശ്വഫലങ്ങള്‍ തന്റെ കുടുംബത്തിലാണ് പ്രതിഫലിക്കുക എന്ന വീക്ഷണം പരിഗണിക്കേണ്ടതാണെന്ന്തോന്നുന്നു. താങ്കളോര്‍ക്കുന്നുവോ , അന്നൊരു ദിവസം താങ്കള്‍ സുബഹ് നമസ്കരിക്കാതെ കിടന്നുറങ്ങിയതും, അത് പിഉണ്ടാവുക ദിവസം താങ്കള്‍ സുബഹ് നമസ്കരിക്കാതെ കിടന്നുറങ്ങിയതും, അത് പിന്നെ ളുഹ്റിനോട്ചേര്‍ത്തു താങ്കള്‍നമസ്കരിച്ചതും…? അന്ന് രാത്രിയിലാണ് യാതൊരു കാരണവുമില്ലാതെ താങ്കളെന്നോട്‌ വഴക്കിട്ടതും, ബഹളം വെച്ചതും…ആ സമയംഞാന്‍ ആലോചിക്കുകയുണ്ടായിരുന്നു ഈ ബഹളം വെക്കല്‍ താങ്കള്‍ സുബഹ് നമസ്ക്കാരം നഷ്ടപെടുത്തിയതിന്റെ ശിക്ഷയായിരിക്കാം. ഒരുപക്ഷെ… .!പ്രിയനേ, ഞാനും നിങ്ങളും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ സൂക്ഷ്മത കാണിച്ചു ജീവിക്കുംപോഴെല്ലാം അതിന്‍റെ ഗുണം നാംഅനുഭവിക്കാറുണ്ട്. ഇതന്റെ നിരീക്ഷണമാണ്. അപ്പോഴൊക്കെ എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും കുടുംബാന്തരീക്ഷത്തില്‍ കളിയാടുന്നത്തീര്‍ച്ചയായും എനിക്ക് ബോധ്യപെട്ടിട്ടുണ്ട്!അതെ, പടച്ചവനുമായി സാമീപ്യത്തിനു ശ്രമിക്കുന്ന ആളുകള്‍ നിവസിക്കുന്ന വീടാണ് യഥാര്‍ഥത്തില്‍ സൗഭാഗ്യം കളിയാടുന്ന വീട്.അതിനാല്‍,പ്രിയനേ, നമുക്കിടയിലുണ്ടാകുന്ന ഓരോ കലഹത്തിനു ശേഷവും ‘അല്ലാഹുവിനോട് മാപ്പ് ചോദിക്കേണ്ടതായ വല്ല പാപവും’ ഞാന്‍ചെയ്തിട്ടുണ്ടാകുമോ എന്ന് ആത്മവിചാരണ നടത്തുക.


4 അഭിപ്രായങ്ങൾ:

  1. "നിങ്ങളില്‍ ഏറ്റവും മാന്യന്‍ തന്റെ ഭാര്യയോട് നന്നായി പെരുമാറ ന്നവനാണ്"
    "സ്ത്രീകളെ നിങ്ങളോട് ആര്‍ക്കെങ്കിലും സ്രാഷ്ട്ടാംഗം ചെയ്യാന്‍ നാം കല്പ്പിക്കുമായിരുന്നെങ്കില്‍ അത് തങ്ങളുടെ ഭര്‍ത്താവിനെയായിരുന്നു"

    ഇത് രണ്ടും നാം എന്ന് ഗൌരവമായി എടുക്കുന്നുവോ അന്ന് ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാം ....

    മറുപടിഇല്ലാതാക്കൂ
  2. ഒരു നല്ല സമൂഹത്തിന്റെ സൃഷ്ട്ടിപ്പ് സാധ്യമാവുന്നത് ഒരു വീട്ടില്‍ നിന്നാണ്. അതും പരസ്പരം അടുത്തറിഞ്ഞ മനസ്സുകള്‍ തമ്മില്‍ കൈമാറിയ ഇണകളില്‍ നിന്നും. അതിനുള്ള സന്ദേശമാണ് വായനക്ക് നല്‍കിയത്. കുറി ഓര്‍മ്മപ്പെടുത്തലുകളും ....
    ആശംസകള്‍ സഹോദരാ

    മറുപടിഇല്ലാതാക്കൂ