2008, നവം 5

ജീവിതം ഒരു പ്രവാസം

ഇബ്നുഉമര്‍ (റ) പ്രസ്താവിച്ചതായി നിവേദനം: റസൂല്‍ (സ) എന്റെ ചുമലില്‍ പിടിച്ചുകൊണട്‌ ഉപദേശിച്ചു: "നീ ഇഹലോകത്ത്‌ ഒരു പ്രവാസിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആയിരിക്കണം."

===

ലൗകികജീവിതത്തിന്റെ അവസ്ഥയെയും സ്വഭാവത്തെയും കൃത്യമായി ചിത്രീകരിച്ചുകൊണട്‌ ആ യാഥാര്‍ഥ്യം ഉള്‍ക്കൊണട്‌ ജീവിക്കാന്‍ ഉപദേശിക്കുകയാണ്‌ അതീവ ഹ്രസ്വമായ വാക്കുകളിലൂടെ നബി (സ). തിരുമേനി ഈ ഉപദേശം തനിക്കു നല്‍കിയത്‌ അവിടുന്ന്‌ തന്റെ ചുമലില്‍ പിടിച്ചുകൊണടാണ്‌ എന്ന്‌ ഇബ്നുഉമര്‍ (റ) പ്രത്യേകം അനുസ്മരിച്ചിരിക്കുന്നു. ഈ ഉപദേശം അതിപ്രധാനമാണെന്നും വളരെ ഗൗരവത്തോടുകൂടിയാണ്‌ അത്‌ നല്‍കപ്പെട്ടതെന്നുമാണത്‌ സൂചിപ്പിക്കുന്നത്‌.

മനുഷ്യന്റെ യഥാര്‍ഥവും ശാശ്വതവുമായ വാസസ്ഥലം പരലോകമാണ്‌. പരലോകജീവിതത്തിന്‌ ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതിനു വേണടിയാണ്‌ അവന്‍ ഇഹലോകത്തു വന്നിരിക്കുന്നത്‌. ഓരോരുത്തര്‍ക്കും ഒരു നിശ്ചിത അവധിവരെ പണിയെടുക്കാനും വിഭവം ശേഖരിക്കാനും അല്ലാഹു അവസരം നല്‍കിയിട്ടുണട്‌. അവന്റെ വിസാകാലാവധി തീര്‍ന്നാല്‍ തിരിച്ചുപോയേ തീരൂ. ഒളിച്ചോടാനോ മുങ്ങിനടക്കാനോ കഴിയില്ല. ഇഹത്തിലെയും പരത്തിലെയും ജീവിതങ്ങളെ ചേര്‍ത്തു പരിഗണിക്കുമ്പോള്‍ ഐഹികജീവിതം മുഴുവന്‍ പ്രവാസംതന്നെ. ഒരു പ്രവാസി, പരദേശത്തെ തന്റെ സ്വദേശമായി ഭ്രമിക്കുകയും അവിടത്തെ സുഖസൗകര്യങ്ങള്‍ മാത്രം പരിഗണിക്കുകയും കിട്ടുന്നതെല്ലാം അവിടെത്തന്നെ ചെലവഴിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? കാലാവധി തീരുമ്പോള്‍ തിരിച്ചുപോവാനുള്ള വണടിക്കൂലി പോലും ഇല്ലാതെ വരും. അങ്ങനെ അയാള്‍ അവിടെനിന്ന്‌ ബലംപ്രയോഗിച്ച്‌ പുറത്താക്കപ്പെടുന്നു. നാട്ടിലെത്തിയാല്‍ അയാളെ സ്വീകരിക്കാനോ ആദരിക്കാനോ ആരുമുണടാവില്ല. തികച്ചും നിന്ദിതവും ശോചനീയവുമായ ജീവിതമായിരിക്കും നാട്ടില്‍ അയാള്‍ നേരിടേണടിവരിക. ഭൗതികജീവിതത്തെ സമ്പൂര്‍ണ ജീവിതമായി ഭ്രമിക്കുന്നവരെയും കാത്തിരിക്കുന്നത്‌ ഈ പരിണതിതന്നെയാണ്‌.

ഭൗതികജീവിതം ഒരു പ്രവാസമാണ്‌. അല്ലെങ്കില്‍ യാത്രക്കിടയില്‍ ഇടത്താവളത്തിലുള്ള തങ്ങലാണ്‌. വളരെ ക്ഷണികമാണ്‌ ഈ താമസം. തുച്ഛം നാളുകളിലേക്കു വേണടതേ ഇവിടെ ശേഖരിച്ചുവയ്ക്കേണടതുള്ളൂ. പരലോകയാത്രക്കുള്ള പാഥേയമൊരുക്കുകയാണീ പ്രവാസജീവിതത്തിന്റെ ലക്ഷ്യം. അതുകൊണട്‌ മനുഷ്യന്‍ അവന്റെ ബുദ്ധിയും അധ്വാനവും കൂടുതല്‍ വിനിയോഗിക്കേണടത്‌ പരലോകജീവിതത്തിനു വേണടി സമ്പാദിക്കാനാണ്‌. പ്രവാസികളും ഇടത്താവളത്തില്‍ തങ്ങുന്നവരും എപ്പോഴും യാത്രക്ക്‌ തയ്യാറായിരിക്കണം. അന്നാട്ടുകാര്‍ ആവശ്യപ്പെടുന്ന ഏതു നിമിഷത്തിലും അവര്‍ സ്ഥലം വിടേണടിവരും. കിട്ടുന്ന ആദ്യ സന്ദര്‍ഭങ്ങളില്‍തന്നെ യാത്രയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ അവര്‍ വ്യാപൃതരായിരിക്കണം. ഇല്ലെങ്കില്‍ ഒന്നും നേടാതെ വെറുംകൈയോടെ, അല്ലെങ്കില്‍ ദുര്‍വഹമായ ഋണബാധ്യതയോടെ തിരിച്ചുപോകേണടതായിവരും. ഭൗതികജീവിതത്തിന്റെ പകിട്ടില്‍ മയങ്ങി പരലോക യാത്രക്കു വേണട ഒരുക്കങ്ങള്‍ ചെയ്യാന്‍ മറക്കുന്നവരുടെയും, നാളെ ചെയ്യാം നാളെ ചെയ്യാം എന്നു നീട്ടിവയ്ക്കുന്നവരുടെയും അവസ്ഥ ഇതുതന്നെയാണ്‌. ഈ നബിവചനത്തെ വ്യാഖ്യാനിച്ചുകൊണട്‌ ഇബ്നുഉമര്‍ പറയുകയുണടായി: "സന്ധ്യയായാല്‍ പ്രഭാതം പ്രതീക്ഷിക്കാതിരിക്കുക. പ്രഭാതമായാല്‍ പ്രദോഷം പ്രതീക്ഷിക്കാതിരിക്കുക. ആരോഗ്യജീവിതത്തില്‍നിന്ന്‌ രോഗജീവിതത്തിലേക്കാവശ്യമായത്‌ കരുതിവയ്ക്കുക. ജീവിതത്തില്‍നിന്ന്‌ മരണത്തിലേക്കു വേണടത്‌ കരുതിവയ്ക്കുക." വിശ്വാസി അവന്റെ ഒരു കടമയും പിന്നേക്കു നീട്ടിവച്ചുകൂടാ എന്നാണ്‌ ഇബ്നുഉമര്‍ (റ) ഉദ്ദേശിക്കുന്നത്‌. വൈകുന്നേരത്ത്‌ അതുവരെ ചെയ്യേണടതെല്ലാം ചെയ്തുകഴിഞ്ഞിരിക്കണം. ഇന്നത്‌ നാളെയാവട്ടെ എന്നു വിചാരിക്കരുത്‌. നാളെ നിങ്ങള്‍ ജീവിച്ചിരിക്കുമെന്നെന്താണുറപ്പ്‌? അഥവാ മരിച്ചുപോവുകയാണെങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു കടമയും ബാക്കി കിടക്കാനിടയാകരുത്‌. ആരോഗ്യകാലത്ത്‌ കരുതിവച്ചാലേ അവശകാലത്ത്‌ ഉപയോഗിക്കാന്‍ കഴിയൂ. അതുപോലെ ജീവിതകാലത്തു കരുതിവച്ചാലേ മരണാനന്തരം ഉപകാരപ്പെടൂ.

ഒരു ചിന്തകന്‍ പറയുകയുണടായി: 'ഇഹലോകത്ത്‌ ഒരു വിശ്വാസിയുടെ ഏറ്റം ഫലപ്രദമായ ദിവസം, അവന്‍, താന്‍ ആ ദിവസത്തിന്റെ അന്ത്യം കാണുകയില്ല എന്നുകരുതി പ്രവര്‍ത്തിച്ച ദിവസമാകുന്നു.' അബൂബക്‌റുല്‍ മുസ്നീ എന്ന മഹാന്‍ പ്രസ്താവിച്ചു: 'നിങ്ങളുടെ നമസ്കാരം പലപ്രദമാകണമെന്നുണെടങ്കില്‍, ഇനി വേറൊരു നമസ്കാരത്തിന്‌ എനിക്കവസരം ലഭിച്ചില്ലെങ്കിലോ എന്ന വിചാരത്തോടെ നമസ്കരിക്കണം'. 'നീ വിടവാങ്ങുന്നവന്റെ നമസ്കാരം നമസ്കരിക്കുക' എന്ന നബിവചനത്തിന്റെയും ആശയം ഇതുതന്നെയാണ്‌.

നബി (സ) പറഞ്ഞു: "അധികപേരും നഷ്ടപ്പെടുത്തുന്ന രണടനുഗ്രഹങ്ങളുണട്‌. ആരോഗ്യവും ഒഴിവുസമയവുമാണവ." ഒരിക്കല്‍ നബി (സ) ഒരാളെ ഉപദേശിച്ചു: "അഞ്ചെണ്ണത്തിനു മുമ്പ്‌ അഞ്ചെണ്ണം ഉപയോഗപ്പെടുത്തണം: വാര്‍ധക്യത്തിനു മുമ്പ്‌ യൗവനം, രോഗത്തിനു മുമ്പ്‌ ആരോഗ്യം, ദാരിദ്ര്യത്തിനു മുമ്പ്‌ ഐശ്വര്യം, ജോലിസമയത്തിനു മുമ്പ്‌ ഒഴിവുസമയം, മരണത്തിനു മുമ്പ്‌ ജീവിതം."

3 അഭിപ്രായങ്ങൾ: